SignIn
Kerala Kaumudi Online
Thursday, 19 September 2024 2.20 AM IST

സംസ്ഥാന സി .ബി. എസ് .ഇ കലോത്സവത്തിന്റെ കൊടിയിറങ്ങി

Increase Font Size Decrease Font Size Print Page
kalolsvam
സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ ഓവറേൾ ചാമ്പ്യൻമാരായ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിന് മന്ത്രി റോഷി അഗസ്റ്റിൻ ഓവറോൾ ട്രോഫി നൽകുന്നു.

മൂവാറ്റുപുഴ: വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം സമാപിച്ചു. കാർമ്മൽ സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഒഫ് കേരള സഹോദയ പ്രസിഡന്റ് ഫാ.ഡോ. സിജൻ പോൾ ഉന്നുകല്ലേൽ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം രമേഷ് പിഷാരടി മുഖ്യാതിഥിയായി. സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ മഹേഷ് ധർമ്മാധികാരി, സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ കേരള പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിംഖാൻ, കാർമ്മൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബിജു കൂട്ടപ്ലായ്ക്കൽ, പി.ടി.എ പ്രസിഡന്റ് പ്രിൻസ് ടി.ജോർജ്, കോൺഫെഡറേഷൻ ഒഫ് കേരള സഹോദയ ട്രഷറർ ഡോ. ദിനീഷ് ബാബു, സി.ബി.എസ്.ഇ മനേജ്മെന്റ് അസോസിയേഷൻ ട്രഷറർ സി.എ.അബ്രഹാം തോമസ്, സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്.അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്.രാമചന്ദ്രൻ പിള്ള സ്വാഗതവും കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സ് ജനറൽ സെക്രട്ടറി ജോജി പോൾ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CBSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.