പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 2022 - 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട 33 അങ്കണവാടികളിലേയ്ക്ക് ഗ്യാസ് സ്റ്റൗവ്, പ്രഷർ കുക്കർ എന്നിവ വിതരണം ചെയ്തു. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, സ്ഥിരംസമിതി അംഗങ്ങളായ ജിജി സെൽവരാജ്, സിന്ധു അരവിന്ദ്, സുനിൽ , പഞ്ചായത്ത് അംഗങ്ങളായ സാജു, മായ കൃഷ്ണകുമാർ, സാജു, എം.ഒ. ജോസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എസ് ബീന, സെക്രട്ടറി കെ.കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു.