ചെങ്ങന്നൂർ : ലാസ്യലയ ഭാവങ്ങൾക്കൊപ്പം ചടുല നൃത്തത്തിന്റെ അരങ്ങുണർന്ന രണ്ടാം ദിനത്തിൽ 160 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ യു.പി വിഭാഗത്തിൽ കോന്നിയും പത്തനംതിട്ടയും 70 പോയിന്റുകളുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. അടൂർ 67ഉം ആറന്മുള 65 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്താണ്.
ഹൈസ്ക്കൂൾ വിഭാഗത്തിൽ 91 ഇനങ്ങലിൽ 58 മത്സരങ്ങൾ പൂർത്തിയായപ്പോൾ 184 പോയിന്റോടെ മല്ലപ്പളളിയാണ് മുന്നിൽ. 166 പോയിന്റുമായി പത്തനംതിട്ട രണ്ടാമതും 153 പോയിന്റുമായി തിരുവല്ല മൂന്നാമതുമാണ്.
ഹയർസെക്കണ്ടറി വിഭാഗത്തിൽ 102 ഇനങ്ങളിൽ 62 എണ്ണം പൂർത്തിയായപ്പോൾ 176പോന്റുമായി പത്തനംതിട്ട മുന്നേറ്റം തുടരുന്നു. 175 പോയിന്റു നേടി കോന്നിയും 172 പോയിന്റുമായി തിരുവല്ലയും തൊട്ടുപിന്നാലെ ഉണ്ട്.
സംസ്കൃതോത്സവം
യു.പി വിഭാഗത്തിൽ 19ൽ 9 ഇനങ്ങൾ പൂർത്തിയായപ്പോൾ 45 പോയിന്റുമായി കോന്നിയാണ് മുന്നിൽ. 43 പോയിന്റു വീതം നേടി മല്ലപ്പളളിയും തിരുവല്ലയും രണ്ടാം സ്ഥാനം പങ്കിട്ടു. 40 പോയിന്റുമായി അടൂരാണ് മൂന്നാമത്.
ഹൈസ്ക്കൂൾ വിഭാഗത്തിൽ 19ൽ 11 ഇനങ്ങൾ പൂർത്തിയായപ്പോൾ 49 പോയിന്റു നേടി അടൂർ ഒന്നാമതെത്തി. 48 പോയിന്റുമായി തിരുവല്ലയും കോന്നിയും റാന്നിയും രണ്ടാം സ്ഥാനത്തുണ്ട്. 43 പോയിന്റുമായി പുല്ലാടാണ് മൂന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |