SignIn
Kerala Kaumudi Online
Thursday, 19 September 2024 4.20 AM IST

കഥാപ്രസംഗത്തിൽ കൈയടി നേടി അമൃതശ്രീ

Increase Font Size Decrease Font Size Print Page
amruthasree

തിരുവല്ല: കേരളം മഴുവെറിഞ്ഞു വീണ്ടെടുത്ത ഐതിഹ്യത്തിലെ പരശുരാമന്റെ അമ്മ രേണുകയുടെ കഥപറഞ്ഞാണ് യു.പി.വിഭാഗം കഥാപ്രസംഗത്തിൽ അമൃതശ്രീ വി.പിള്ള ഒന്നാംസ്ഥാനം നേടിയത്. പരശുരാമന്റെ വീര്യവും അച്ഛനായ ജമദഗ്നിയുടെ അട്ടഹാസവും രേണുകയുടെ ദുഃഖവും തന്മയത്വത്തോടെ അവതരിപ്പിച്ച അമൃതശ്രീ പുല്ലാട് വിവേകാനന്ദ ഹൈസ്കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിനിയാണ്. റിട്ട.അദ്ധ്യാപകൻ സി.ആർ കൃഷ്ണക്കുറുപ്പിന്റെ ശിക്ഷണത്തിലാണ് കഥാപ്രസംഗം അഭ്യസിച്ചത്. ആൽവിൻ (തബല), ശ്രീലക്ഷ്മി (ഹാർമോണിയം), ഭവ്യ (ഗഞ്ചിറ ) എന്നീ സഹപാഠികളായിരുന്നു പിന്നണിയിൽ. യു.പി.വിഭാഗം അക്ഷരശ്ലോകത്തിൽ ഒന്നാംസ്ഥാനവും കവിതാലാപനത്തിൽ രണ്ടാംസ്ഥാനവും നേടി. മീഡിയ അക്കാഡമി സംസ്ഥാനതല പ്രസംഗമത്സരത്തിൽ ഇത്തവണ ഒന്നാംസ്ഥാനവും നേടി. ദൃശ്യമാദ്ധ്യമ പ്രവർത്തകൻ തെള്ളിയൂർ എം.കെ.വിനോദിന്റെയും കാവുംഭാഗം ഡി.ബി.സ്‌കൂൾ അദ്ധ്യാപിക ശ്രീലേഖ കുറുപ്പിന്റെയും മകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.