തൃശൂർ : എൽ.ഡി.എഫ് ഭരണത്തിൽ പൊതുവിതരണ വകുപ്പ് പാടെ തകർന്നത് കൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതെന്ന് കേരളാ വനിതാ കോൺഗ്രസ് (ജേക്കബ് )സംസ്ഥാന പ്രസിഡന്റ് കെ.എം ജയന്തി പറഞ്ഞു. കേരളാ വനിതാ കോൺഗ്രസ് (ജേക്കബ് ) ജില്ലാ കമ്മിറ്റി തൃശൂർ താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ വിലവർദ്ധനവ് തടയുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് കുമാരി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ആർ ഗിരിജൻ, പി.എം ഏലിയാസ്, ശാലിനി സുകുമാരൻ, ഗീത രാമചന്ദ്രൻ, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, കെ.ആർ സുനിൽ കുമാർ, യു.എസ് വിഷ്ണു, മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |