തൃശൂർ : ട്രിച്ചൂർ കെന്നൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രഥമ അഖിലേന്ത്യാ ശ്വാനപ്രദർശനവും മത്സരവും ഇക്കണ്ട വാര്യർ റോഡിന് സമീപം ആരംഭിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ യോഗം ഉദ്ഘാടനം ചെയ്തു. ഡോ.രാംദാസ് ചേലൂർ, ഡോ.പി.വി ഗിരിദാസ്, മാർട്ടിൻ സി.ഇഗ്നേഷ്യസ് , സോജൻ പി.ജോൺ എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി ഡോക്ടർമാരായി സേവനമർപ്പിച്ച ഡോ.എം.ആർ ശശീന്ദ്രനാഥ്, ഡോ.പി.ജി ബേബി, ഡോ.കെ.എം ജയകുമാർ, ഡോ.കെ.ആർ രാജൻകുട്ടി, ഡോ.പി.സി അലക്സ്, ഡോ.അരവിന്ദ്ഘോഷ്, ഡോ.സി.ബി ദേവാനന്ദൻ എന്നിവരെ ആദരിച്ചു. അഡ്വ.കെ.സി വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ഫാൻസി ഇനത്തിൽപെട്ട പൂച്ചകൾ, പ്രാവുകൾ, വാത്ത, പ്രത്യേക ഇനത്തിൽപെട്ട ആട് എന്നിവയുടെ പ്രദർശനവും 100ൽപരം അപൂർവ ഇനത്തിൽപ്പെട്ട അമേരിക്കൻ ബുള്ളി ശ്വാനന്മാരുടെ പ്രദർശനവും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |