തൃശൂർ: ജവഹർ ബാൽ മഞ്ച് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളിയും കഥയും പാട്ടും എന്ന പേരിൽ സംസ്ഥാന തല പരിശീലന കളരി സംഘടിപ്പിച്ചു. പരിശീലന കളരി, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് സംസ്ഥാന ചീഫ് കോ- ഓർഡിനേറ്റർ ആനന്ദ് കണ്ണശ്ശ അദ്ധ്യക്ഷനായി.
കേരളത്തിന്റെ ചാർജുള്ള ജവഹർ ബാൽ മഞ്ച് നാഷണൽ കോ- ഓർഡിനേറ്റർ അപേക്ഷ മുഖ്യാതിഥിയായി. ഡി.സി.സി ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, സംസ്ഥാന കോ- ഓർഡിനേറ്റർമാരായ പി. ഷമീർ, സാബു മാത്യു, ലിഷ ദീപക്, വേണു തിയ്യാടി, ഹരിനാരായണൻ, ജില്ലാ ചീഫ് കോ- ഓർഡിനേറ്റർ കെ.വി. സത്താർ എന്നിവർ സംസാരിച്ചു. ബിനു കെ. സാം, ബിജു മാവേലിക്കര, ഷാഫി പുൽപാറ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |