SignIn
Kerala Kaumudi Online
Thursday, 19 September 2024 3.30 AM IST

ആർട്ടിസ്റ്റ് അങ്കിളിന്റെ ചിത്രപ്രദർശനം

Increase Font Size Decrease Font Size Print Page
exhibition
പൊലിമ ചിത്രപ്രദർശനത്തിന്റെ ബ്രോഷർ പ്രകാശനം ഹൈബി ഈഡൻ എം.പിയും ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷും ചേർന്ന് നിർവഹിക്കുന്നു.

കൊച്ചി: ആർട്ടിസ്റ്റ് അങ്കിൾ വരച്ച ചിത്രങ്ങളുടെ മെഗാപ്രദർശനമായ "പൊലിമ"യുടെ ലോഗോ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പ്രകാശനം ചെയ്തു. ജനുവരി 7,8 തിയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് ചിത്ര പ്രദർശനം. പ്രദർശനത്തിന്റെ ബ്രോഷർ പ്രകാശനം ഹൈബി ഈഡൻ എം.പിയും ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷും ചേർന്ന് നിർവഹിച്ചു. ആർട്ടിസ്റ്റ് അങ്കിൾ എന്നറിയപ്പെടുന്ന എ.പി. പൗലോസ് വരച്ച 5,555 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഏകാംഗ ചിത്രപ്രദർശനമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗാലറികൾക്ക് പകരം മൈതാനങ്ങളിലും തെരുവോരങ്ങളിലുമാണ് അദ്ദേഹം പ്രദർശനം നടത്തുന്നത്. കുറഞ്ഞ വിലയിലാണ് ചിത്രങ്ങൾ വിൽക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, ARTIST UNCLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.