തൃശുർ: സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ (എസ്.ഐ.ബി.ഒ.എ) 53-ാം നാഷണൽ കോൺഫറൻസും പൊതുയോഗവും സംഘടിപ്പിച്ചു. പുത്തൂർ പുഴയോരം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി റവന്യൂ ഹൗസിംഗ് വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ സേവന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് അവബോധം സൃഷ്ടിച്ച് ബാങ്ക് ജീവനക്കാരും സമൂഹവും തമ്മിലുള്ള ഇടപെടൽ സുഗമമാക്കുക തുടങ്ങി ഓഫീസർമാരുടെ വിവിധ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് 1966ൽ സ്ഥാപിതമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നത്.
പരിപാടിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണൻ, അനൂപ് പുത്രൻ (പ്രസിഡന്റ്, എസ്.ഐ.ബി.ഒ.എ), പി.എം. ബാലചന്ദ്ര (നാഷണൽ പ്രസിഡന്റ്, എ.ഐ.ബി.ഒ.സി), ശ്രീനാഥ് ഇന്ദുചൂഢൻ (സ്റ്റേറ്റ് സെക്രട്ടറി, എ.ഐ.ബി.ഒ.സി കേരളം), കെ.എൻ. അൻസിൽ (ജനറൽ സെക്രട്ടറി, എസ്.ഐ.ബി.ഇ.എ), ആർ. പ്രവീൺ (ജനറൽ സെക്രട്ടറി, എസ്.ഐ.ബി.ഒ.എ), സ്റ്റീവ് സ്റ്റീഫൻ വർഗീസ് (ജനറൽ കൺവീനർ, എ.ഐ.ബി.ഒ.എ) തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |