മുണ്ടക്കയം. വണ്ടൻപതാൽ തേക്ക് കൂപ്പ് റോഡിൽ വീണ്ടും കാട്ടുപോത്ത്. ഇത് രണ്ടാം തവണയാണ് കാട്ടുപോത്തിനെ കാണുന്നത്. ശബരിമല പാത വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ഇതുവഴി കടന്നു പോയ ഓട്ടോ യാത്രക്കാർ പോത്തിന്റെ ചിത്രം ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതുവരെ ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും രാത്രി യാത്രക്കാർക്ക് ഇത് ആശങ്ക സൃഷ്ടിക്കുന്നു. ഇവിടെ കാട്ടുപന്നി ശല്യമുണ്ടെങ്കിലും കാട്ടുപോത്തിറങ്ങിയിരുന്നില്ല.വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ പകൽ സമയത്ത് പോലും കാട്ടുപോത്ത് എത്തിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |