കോട്ടയം. വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിയിൽ. കട്ടപ്പന വട്ടക്കുന്നേൽപ്പടി പൂതക്കുഴിയിൽ വീട്ടിൽ ലിയോമോനെ (41) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇസ്രയേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കോട്ടയം സ്വദേശിയുടെ കൈയിൽ നിന്ന് ഒരുലക്ഷത്തി എൺപതിനായിരം രൂപയും പാസ്പോർട്ടും തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലിയോമോൻ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതായി ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |