കാഞ്ഞിരപ്പള്ളി . അച്ഛൻ മിമിക്രി താരം, മകൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും താരോദയം. കൊഴുവനാൽ എസ് ജെ എൻ എച്ച് എസ് എസിലെ ഒൻപതാം ക്ലാസുകാരിയായ എസ് ആവണിയാണ് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇനങ്ങളിലും ഒന്നാമതെത്തിയത്. ചോദ്യം, പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ആവണി. കോമഡി സ്റ്റാർസ് താരം കൂടിയായ മേവട തെക്കേപൂവേലിക്കുന്നേൽ സന്തോഷ് മേവടയാണ് പിതാവ്. 25 വർഷമായി മിമിക്രി വേദികളിൽ സജീവം. സിനിമകളിലും വേഷമിട്ടു. ഒന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്ന ആവണി രണ്ടാം ക്ലാസ്മുതൽ കലോത്സവ വേദികളിലെ നിറസാന്നിദ്ധ്യമാണ്. മാതാവ് ആശ അദ്ധ്യാപികയാണ്. വി എസ് ചിത്രയാണ് നൃത്താദ്ധ്യാപിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |