SignIn
Kerala Kaumudi Online
Thursday, 19 September 2024 7.23 PM IST

ഡിനോയിയെ വിസ്‌മയിപ്പിച്ച് ക്രിക്കറ്റ് ദൈവത്തിന്റെ സമ്മാനം

Increase Font Size Decrease Font Size Print Page
sachin
സച്ചിനൊപ്പം ഡിനോയ് മാരത്തണിൽ

കൊച്ചി: ക്രിക്കറ്റ് ദൈവമായ സച്ചിൻ ടെൻഡ‌ുൽക്കറോട് സംസാരിക്കുകയും കൈകളിൽ തൊടുകയും ചെയ്തതിന്റെ തൊട്ടടുത്ത നാൾ ലഭിച്ച അപ്രതീക്ഷിത സമ്മാനത്തിന്റെ വിസ്‌മയത്തിലാണ് ഡിനോയ് തോമസ്. തന്റെ പേര് പരാമർശിച്ച് സച്ചിൻ ട്വീറ്റ് ചെയ്തതാണ് ഡിനോയിയുടെ സന്തോഷം ഇരട്ടിപ്പിച്ചത്.

ഞായറാഴ്ച കൊച്ചിയിൽ നടന്ന സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ വേദിയിലാണ് ഡിനോയ് സച്ചിനെ കണ്ടുമുട്ടിയത്. അഞ്ച് കിലോമീറ്റർ ഫൺ റണ്ണിലും ഡിനോയ് പങ്കെടുത്തു. വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഡിനോയ് പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ സച്ചിൻ തന്നെയാണ് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
2013 സെപ്റ്റംബർ 20നാണ് ഡിനോയ് തോമസിന് ഹൃദയം മാറ്റിവച്ചത്. തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയമാണ് ഡിനോയിയിൽ മിടിക്കുന്നത്. ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന അസുഖം മൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഡിനോയ് ഇപ്പോൾ കുടുംബം പോറ്റുന്നു. 2015 സെപ്റ്റംബറിൽ കളമശേരിയിലെ സ്ഥാപനത്തിൽ ജോലിക്ക് കയറിയ ഡിനോയ് കണ്ണൂർ മുതൽ തിരുവനന്തപുരം വരെ വലിയ വാഹനങ്ങൾ തനിയെ ഓടിച്ചു പോകും. ജോലിക്കുശേഷം രാത്രി 11 വരെ ഡിനോയി എച്ച്. എം.ടി ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്നുമുണ്ട്.

സച്ചിന്റെ ട്വീറ്റ്

'മനസ് ഹൃദയത്തെ പിന്തുടരുമ്പോൾ സുന്ദരമായ കാര്യങ്ങൾ സംഭവിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഡിനോയ് തോമസ് ഇന്ന് പൂർണ്ണ ആരോഗ്യവാനായി 5 കിലോമീറ്റർ മാരത്തൺ വിജയകരമായി പൂർത്തീകരിച്ചു. അദ്ദേഹത്തെപ്പോലുള്ള വ്യക്തികളെ കാണുന്നത് വളരെയധികം പ്രചോദനം നൽകുന്നു. ഡിനോയിക്ക് എല്ലാ ആശംസകളും നേരുന്നു'

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SACHIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.