SignIn
Kerala Kaumudi Online
Friday, 20 September 2024 4.45 PM IST

യു.എ.ഖാദർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും

Increase Font Size Decrease Font Size Print Page
khader
khader

കോഴിക്കോട്: ഭാഷാശ്രീ സാംസ്കാരിക മാസികയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ യു.എ ഖാദറിന്റെ രണ്ടാം ചരമവാർഷിക ദിനാചരണവും പുരസ്‌കാര സമർപ്പണവും 12ന് നടക്കും. കോഴിക്കോട് പ്രസ്ക്ലബ് ഹാളിൽ വൈകിട്ട് മൂന്നിനാണ് ചടങ്ങ്. ഇതോടനുബന്ധിച്ച് നടക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം കെ.ഇ. എൻ കുഞ്ഞഹമ്മദ് മേയർ ബീനാ ഫിലിപ്പിനു നൽകി നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാഹിത്യ പുരസ്‌കാരത്തിന് ഡോ.ഓ.എസ് രാജേന്ദ്രൻ, യാത്രാവിവരണത്തിന് ആശ ജയശങ്കർ, കവിതാ നിരൂപണത്തിന് ഈപ്പൻ പി.ജെ, കഥയ്ക്ക് രേഖ തോപ്പിൽ, ലേഖനത്തിന് നവാസ് മൂന്നാംകൈ, കവിതയ്ക്ക് ദേവദാസ് പലേരി, ബാലലേഖനത്തിന് സതീഷ് ബാബു കൊല്ലമ്പലത്ത് , ബാല കവിതയ്ക്ക് ധന്യ നീലഞ്ചേരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജോസഫ് പൂതക്കുഴി, പ്രകാശൻ വെള്ളിയൂർ, യു. എ ഫിറോസ് , സഹദേവൻ മൂലാട്, സദൻ കൽപ്പത്തൂർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.