ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ ചില ഡോക്ടർമാരും അനുബന്ധ ജീവനക്കാരും പണ സമ്പാദന കേന്ദ്രമാക്കി മാറ്റിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആരോപിച്ചു. ആധുനിക ചികിത്സാ സംവിധാനങ്ങളുണ്ടെങ്കിലും മിക്കപ്പോഴും മികച്ച ചികിത്സ ലഭിക്കാറില്ല. അപകടങ്ങളിൽപ്പെട്ട് എത്തുന്നവർക്ക് അടിയന്തര ചികിത്സ നൽകാൻ സീനിയർ ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. അവർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. രോഗികൾ പരാതി നൽകിയാലും വകുപ്പുതല അന്വേഷണങ്ങൾ നടക്കാറില്ല. ഗ്യാസ്‌ട്രോ എൻട്രോളജി, ന്യൂറോ സർജറി, യൂറോളജി, അലർജി, കാർഡിയാക് ഒ.പികൾ പ്രവർത്തിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ്. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |