പത്തനംതിട്ട : നഗരസഭ കേരളോത്സവത്തിൽ വിജയികളായവരെ ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കി കൊടുക്കാതിരുന്ന ഭരണസമിതിക്കെതിരെ നഗരസഭ കൗൺസിലിൽ യു.ഡി.എഫ് കൗൺസിലർമാരുടെ രൂക്ഷ വിമർശനം. സംസ്ഥാനതലത്തിൽ പങ്കെടുക്കേണ്ട പലർക്കും അവസരം നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി പറഞ്ഞു . യുവതയോടുള്ള വെല്ലുവിളിയാണ് ഇതെന്നും അംഗങ്ങൾ പറഞ്ഞു. നഗരസഭാ തല വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും അടിയന്തരമായി നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |