കൊല്ലം: സ്റ്റാർട്ട് ആപ്പ് ആൻഡ് ഇറ്റ്സ് ഫിനാൻഷ്യൽ മാനേജ്മെന്റ് എന്ന വിഷയത്തെ കുറിച്ചുള്ള ഗവേഷണത്തിനും സംഭാവനകൾക്കും ഡോ. ഡി.ചന്ദ്രബോസിന് 2022 ലെ ഇൻഡോ ബാലി അച്ചീവേഴ്സ് പുരസ്കാരം ലഭിച്ചു. 9ന് ഇന്ത്യ -ഇന്തോനേഷ്യ കൾച്ചറൽ ഫാറം ഇന്തോനേഷ്യയിലെ ബാലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഫോറിൻ സർവീസിലെ മുൻ ഡിപ്ലോമാറ്റായ ഡോ. വി.ബി.സോണിയും കുട്ടായിലെ (ഇന്തോനേഷ്യ) പബ്ലിക് റിലേഷൻ ഓഫീസർ വെയൻ സൂക്കാർത്തോയും ചേർന്ന് സമ്മാനിച്ചു. അനേകം ദേശീയ - അന്തർ ദേശീയ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. യു.ജി.സി ഇമെറിറ്റസ് പ്രൊഫസറും ഐ.സി.എസ്.എസ്.ആർ എമിനന്റ് സോഷ്യൽ സൈന്റിസ്റ്റുമായ ഡോ. ഡി.ചന്ദ്രബോസ് ഇരവിപുരം വാളത്തുംഗൽ കുട്ടമംഗലം കുടുംബാംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |