കൊച്ചി: രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമസംഭവങ്ങൾക്കും വിലക്കുകൾക്കുമെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ഓൾ ഇന്ത്യാ ലായേഴേസ് യൂണിയൻ (എ.ഐ.എൽ.യു) കേരളാ ഹൈക്കോടതി വനിതാ സബ് കമ്മിറ്റി വനിതകളുടെ രാത്രി സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി ഗാന്ധി സ്ക്വയറിൽ നിന്ന് ഡർബർ ഹാൾ ഗ്രൗണ്ടിലേക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ രാത്രി നടത്തം സംഘടിപ്പിച്ചു. സംഗമത്തിൽ കളക്ടർ രേണു രാജ്, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ പങ്കെടുത്തു. സഞ്ചാരത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് സമർപ്പിക്കാനുള്ള പ്രമേയം പാസാക്കി. നാടൻപാട്ട്, വനിതകളുടെ ശിങ്കാരിമേളം, സംഗീതപരിപാടി എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |