മട്ടാഞ്ചേരി: മകര സംക്രാന്തിയോടനുബന്ധിച്ച് നടക്കുന്ന മകരജ്യോതി പ്രകാശന ചടങ്ങിന്റെ കുപ്പൺ പുറത്തിറക്കി. 1001 മകരദീപ പ്രകാശനത്തിനുള്ള കൂപ്പണുകളാണ് കുവപ്പാടം ശ്രീ കാമാക്ഷിയമ്മൻ കോവിലിൽ കൊച്ചിയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ പ്രസിഡന്റുമാർ ചേർന്ന് പുറത്തിറക്കിയത്. ക്ഷേത്രസന്നിധിയിൽ ദീപാരാധനയ്ക്ക് ശേഷം സംഘടിപ്പിച്ച ചടങ്ങിൽ പഴയന്നൂർ തത്രിക്കോവിൽ ക്ഷേത്രം പ്രസിഡന്റ് ആർ.ശ്രീകുമാർ പ്രകാശന കർമ്മം നിർവഹിച്ചു. പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ് സി.രാധാകൃഷ്ണൻ കൺവീനർ ആർ.ശെൽവരാജിൽ നിന്ന് ആ ദ്യകൂപ്പൺ ഏറ്റുവാങ്ങി. ക്ഷേത്രം മേൽശാന്തി ഹർഷൻ, കാമാക്ഷിയമ്മൻ ക്ഷേത്രം പ്രസിഡന്റ് സി. പി. ദ്വര സ്വാമി, പ്രഭാഷകൻ സദാനന്ദൻ, ബിമൽ കുമാർ എന്നിവർ കൂപ്പൺ ബുക്കുകൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |