SignIn
Kerala Kaumudi Online
Thursday, 19 September 2024 7.47 PM IST

അയിരൂർ ശ്രീനാരായണ കൺവെൻഷനും ധർമ്മ പ്രബോധനവും ഇന്ന് തുടങ്ങും

Increase Font Size Decrease Font Size Print Page
guru

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഇരുപത്തൊൻപതാമത് അയിരൂർ ശ്രീനാരായണ കൺവെൻഷനും ശ്രീനാരായണ ധർമ്മ പ്രബോധനവും ഇന്ന് പുത്തേഴം ശങ്കരോദയം മഹാദേവ ക്ഷേത്രാങ്കണത്തിൽ ആരംഭിക്കും. 25ന് സമാപിക്കും . ഇന്ന് രാവിലെ 8.30ന് ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ പതാക ഉയർത്തും. 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, കൗൺസിലർമാരായ സോണി പി. ഭാസ്‌കർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, സിനു എസ്.പണിക്കർ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് ഗുരുധർമ്മ പ്രചാരണ സമ്മേളനത്തിൽ ഗുരുധർമ്മ പ്രചാരകൻ വൈക്കം മുരളി മുഖ്യപ്രഭാഷണം നടത്തും. കോഴഞ്ചേരി ശാഖാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും

നാളെ രാവിലെ 10 മുതൽ ശ്രീനാരായണധർമ്മ പ്രബോധനവും ധ്യാനവും മഹാസർവൈശ്വര്യ പൂജയും നടക്കും. ആചാര്യനാകുന്ന കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമിയെ പൂർണ കുംഭം നൽകി സ്വീകരിക്കും. കോന്നി എസ്.എ.എസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.പി.കെ. മോഹൻരാജ് ധ്യാന സന്ദേശം നൽകും. തുടർന്ന് ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും. ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക പൂജകൾ. വൈകിട്ട് നാലിന് മഹാസർവൈശ്വര്യ പൂജ. 23ന് രാവിലെ 10.30ന് യുവജനസമ്മേളനം ഇടുക്കി പാമ്പനാർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.സനൽകുമാർ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം പി.ആർ.രാകേഷ് അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വനിതാസമ്മേളനം യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചാരക ആശാപ്രദീപ് മുഖ്യ പ്രഭാഷണം നടത്തും. 24ന് രാവിലെ 10ന് കലാസാഹിത്യ സമ്മേളനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്യും. കുറിയന്നൂർ ശാഖാ പ്രസിഡന്റ് ടി.എൻ.നടരാജൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് എൽ.പി, യു.പി.എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം കുട്ടികൾക്കുളള പ്രസംഗം, ഗുരുദേവൻ, കുമാരനാശാൻ, മൂലൂർ കൃതികളുടെ ആലാപനം, ക്വിസ്, അക്ഷരശ്‌ളോകം, ഡാൻസ്, ചിത്രരചനാ മത്സരങ്ങൾ. 25ന് രാവിലെ 10ന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അയിരൂർ ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.എം.ബഷീർ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ ഭാരവാഹികൾ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.