ചങ്ങനാശേരി. എസ്.ബി.കോളേജിലെ കുട്ടനാട്ടിലുള്ള പൂർവ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പുളിങ്കുന്നിൽ പൂർവ വിദ്യാർത്ഥി മേഖലാ സമ്മേളനം 'നൊസ്റ്റാൾജിയ' സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാ.റജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മുതിർന്ന പൂർവ വിദ്യാർത്ഥി കെ.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.ജോസഫ് ജോബ്, സെൽഫ് ഫിനാൻസിംഗ് കോഴ്സ് ഡയറക്ടർ ഡോ.ടെഡി സി കാഞ്ഞൂപ്പറമ്പിൽ, അലുംമ്നൈ അസോസിയേഷൻ സെക്രട്ടറി ഡോ.ഷിജോ കെ.ചെറിയാൻ, ഭാരവാഹികളായ ജോഷി എബ്രഹാം, ഡോ.സെബിൻ എസ്.കൊട്ടാരം, ജിജി ഫ്രാൻസിസ്, ഡോ.ജോസ് പി.ജേക്കബ്, പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി അസി.വികാരി ഫാ. ബ്ലെസ് കരിങ്ങമറ്റം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |