കാസർകോട് : നാടിന്റെ കുതിപ്പിന്റെ പരിച്ഛേദമാണ് ഈ ബീച്ച് ഫെസ്റ്റിലെ ജനപങ്കാളിത്തത്തിലൂടെ ബോദ്ധമാകുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു .ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖല ശക്തമായ സാമ്പത്തിക അടിത്തറ നൽകുമെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായി. ബേക്കലിന്റെ വളർച്ചയുടെ കാരണം ഈ തിരിച്ചറിവാണ്. ഈ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാൻ ഈ ബീച്ച് ഫെസ്റ്റിവൽ സഹായകമാകുംപുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.മാദ്ധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തി.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ,വിനോദ സഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് , ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, സിനിമാ താരം സണ്ണി വെയിൻ,കെ.വി. കുഞ്ഞിരാമൻ എന്നിവർ മുഖ്യാതിഥികളായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി സ്വാഗതവും ഗതാഗത കമ്മിറ്റി ചെയർമാൻ മൗവ്വൽ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |