കൊച്ചി: ഗണേശ് ഹലോയിയുടെ 'എ റിഥം സർഫേസസ് ഇൻ ദ മൈൻഡ്' എന്ന പുസ്തകം കൊച്ചി മുസരിസ് ബിനാലെയുടെ ഭാഗമായി പെപ്പർ ഹൗസിൽ പ്രകാശനം ചെയ്തു. എഴുത്തുകാരനായ ആഡം ഷെംഷിക്, കൊച്ചി മുസരിസ് ബിനാലെ ക്യൂറേറ്റർ ഷുബിഗി റാവു, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആഡം ഷെംഷിക് ഗണേശ് ഹലോയിയുടെ കൃതികളെക്കുറിച്ചും പുസ്കത്തിനെക്കുറിച്ചും വിശദീകരിച്ചു. പ്രഗത്ഭ കലാ നിരൂപകരുടെ വിപുലമായ ഉപന്യാസങ്ങളും മുമ്പ് പ്രസിദ്ധീകരിക്കാത്ത ഗണേശ് ഹലോയിയുടെ ജലഛായങ്ങൾ, സ്കെച്ചുകൾ, നിരൂപണങ്ങൾ ഉൾപ്പെടുത്തിയ ആർട്ടിസ്റ്റ് മോണോലോഗാണ് കൃതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |