തലയോലപ്പറമ്പ് . വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിനാഞ്ചാമത് ജന്മദിനാഘോഷം 21 ന് രാവില 9 30 ന് ജന്മനാടായ തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ, ഫെഡറൽ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ നടക്കും. ഫെഡറൽ നിലയത്തിന്റെ മുൻപിലാണ് ജന്മദിനാഘോഷം. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ ഡി ബാബു അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരിയും പ്രഭാഷകയുമായ യു ഷംല ബഷീർ ജന്മദിനസന്ദേശം നൽകും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി ജി ഷാജിമോൻ, വൈസ് ചെയർപേഴ്സൺ പ്രൊഫസർ കെ എസ് ഇന്ദു, അക്ഷയ് എസ്, ഡോ അംബിക, ഡി മനോജ് വൈക്കം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |