കോഴിക്കോട്: പാട്ടുകൂട്ടം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിവരുന്ന ഏഴാമത് 'മണിമുഴക്കം' കലാഭവൻ മണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. റംഷി പട്ടുവം കണ്ണൂർ (നാടൻപാട്ട്, മാപ്പിളപ്പാട്ട്), ഷിംജിത്ത് ബങ്കളം കാസർകോട് (ഗോത്രഗാനം, ഗോത്രവാദ്യം), ശരത്ത് അത്താഴക്കുന്ന് കണ്ണൂർ (നാടൻപാട്ട്, നാട്ടുവാദ്യം), ലതാ നാരായണൻ കോഴിക്കോട് (നാടൻപാട്ട്), പ്രസാദ് കരിന്തലക്കൂട്ടം തൃശ്ശൂർ (കുരുത്തോല ചമയം, നാടൻപാട്ട്, രമേഷ് ഉണർവ് വയനാട് (നാടൻപാട്ട്, നാട്ടുവാദ്യം), പ്രശാന്ത് മങ്ങാട്ട് മലപ്പുറം (നാടൻപാട്ട്, ഗാനസാഹിത്യം), കെ.ടി. രവി കീഴരിയൂർ കോഴിക്കോട് (നാട്ടുകോൽക്കളി, മുളംചെണ്ട) എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. മാർച്ച് 6ന് കോഴിക്കോട്ട് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ വിൽസൺ സാമുവൽ, കാനേഷ് പുനൂർ, ഗിരീഷ് ആമ്പ്ര, ടി.എം. സത്യജിത്ത് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |