SignIn
Kerala Kaumudi Online
Friday, 20 September 2024 5.02 PM IST

അയനം എ. അയ്യപ്പൻ കവിതാപുരസ്‌കാരം എം.എസ്. ബനേഷിന്

Increase Font Size Decrease Font Size Print Page
1

തൃശൂർ: കവി എ. അയ്യപ്പന്റെ സ്മരണാർത്ഥം അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പതിനൊന്നാം അയനം എ. അയ്യപ്പൻ കവിതാപുരസ്‌കാരം എം.എസ്. ബനേഷിന്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പേരക്കാവടി എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അൻവർ അലി ചെയർമാനും അനു പാപ്പച്ചൻ, കുഴൂർ വിൽസൺ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരനിർണയം നടത്തിയത്.
ഫെബ്രുവരി 20ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കെ.സി. നാരായണൻ പുരസ്‌കാരം സമ്മാനിക്കും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കവി അൻവർ അലി, അനു പാപ്പച്ചൻ, ടി.എം. അനിൽകുമാർ എന്നിവർ തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.