പെരിയ: സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രം അവളിടം യുവതി ക്ലബ്ബ് നടത്തുന്ന ഉയിർപ്പ് കലാജാഥ പരിശീലനം തുടങ്ങി. ഫെബ്രുവരി ആദ്യവാരത്തിൽ മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെയുള്ള അഞ്ചു നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥാപര്യടനം നടത്തും. വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെയും സ്ത്രീ സമത്വം,സമകാലീന സംഭവങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാടകം നൃത്തസംഗീത ശില്പം, സ്കിറ്റ് തുടങ്ങിയവ കോർത്തിണക്കി ഒരു മണിക്കൂർ നീളുന്ന പരിപാടിയാണ് ജാഥയിൽ ഉൾക്കൊള്ളിച്ചത്. പരിശീലനക്യാമ്പിന്റെ ഉദ്ഘാടനം യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ ചാളക്കാട് അദ്ധ്യക്ഷത വഹിച്ചു. എ. നാരായണൻ ചാളക്കാട്, ശിവൻ ചൂരിക്കോട്, റെനീഷ് പനത്തടി എന്നിവർ സംസാരിച്ചു. അവളിടം യുവതി ജില്ലാ കോഡിനേറ്റർ കെ.വി.ചൈത്ര സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |