റാന്നി : എക്സൈസ് വകുപ്പ് വിമുക്തി മിഷനും കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും സംയുക്തമായി അടിച്ചിപുഴ പട്ടികവർഗ സങ്കേതത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അംഗം പി.സി.അനിയൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നേറുംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ രാജീവ് ബി നായർ, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ, ജില്ലാ പട്ടികവർഗ ഓഫീസർ എസ്.എസ്.സുധീർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനു, ശരണ്യ മോഹൻ, അസൂത്രണ സമിതിയംഗം രാജപ്പൻ എന്നിവർ പ്രസംഗിച്ചു. ഡോ.മനു, ഡോ.റിയ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |