പന്തളം: സർക്കാർ ഉത്തരവനുസരിച്ച് തനതുഫണ്ടിൽ നിന്ന് തൊഴിലാളികൾക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പു തൊഴിലാളികൾ പന്തളം നഗരസഭാ ഓഫീസിന് മുമ്പിൽ ധർണ നടത്തി. സി.പി.എം പന്തളം ഏരിയാസെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ പന്തളം ഏരിയാസെക്രട്ടറി ഇ.ഫസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ലസിതാനായർ, രാധാരാമചന്ദ്രൻ, ജി.രാജേഷ്കുമാർ, എസ്.കൃഷ്ണകുമാർ, ഏരിയ കമ്മിറ്റിയംഗം എസ്.അരുൺ, മുനിസിപ്പൽ സെക്രട്ടറി എ.ഷാ കോടാലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സർക്കാർ അനുവദിച്ച ഫണ്ട് ലഭിച്ചില്ലെന്നും തനതുഫണ്ട് നഗരസഭയ്ക്ക് വളരെ കുറവാണെന്നും നഗരസഭാ കൗൺസിൽ തീരുമാനമെടുത്താൽ പണം നൽകുമെന്നും ചെയർപേഴ്സൺ സുശീല സന്തോഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |