കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ.ആന്റണി പൂതവേലിയെ നീക്കണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് ബസിലിക്കയ്ക്ക് മുന്നിൽ നാളെ വൈകിട്ട് 3ന് ഇടവകാംഗങ്ങൾ ധർണ നടത്തും. അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി പി.പി. ജരാർദ് ധർ ഉദ്ഘാടനം ചെയ്യും.
ബസിലിക്കയെ അവഹേളിച്ച അക്രമികൾക്ക് നിർദ്ദേശങ്ങളും പ്രോത്സാഹനവും സംരക്ഷണവും നൽകുന്നത് ഫാ. ആന്റണി പൂതവേലിയാണെന്ന് ബസിലിക്ക കൂട്ടായ്മ ആരോപിച്ചു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് രാജിവയ്ക്കണമെന്ന് യോഗം അവശ്യപ്പെട്ടു.
യോഗത്തിൽ തങ്കച്ചൻ പേരയിൽ, പോൾ ഡി.പാനികുളം, ബേബി ഈരത്തറ, ജോമോൻ ചാത്തോത്ത്, ജോൺ ജേക്കബ്, ജിജി പുതുശേരി, ആന്റണി കുഴുപ്പിള്ളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |