കൊല്ലം: പുതുതായി നിർമ്മിച്ച അങ്കണവാടി കെട്ടിടം അടിച്ചു തകർത്തയാൾ പൊലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം ഗാന്ധി നഗർ-46ൽ, എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഷാനുവാണ് (24) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 28ന് രാവിലെ 10 മണിയോടെ ഇയാൾ പുതിയ അങ്കണനവാടി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ജനൽ ചില്ലുകൾ തകർക്കുകയും ജലവിതരണ പൈപ്പുകളും മുകളിലത്തെ നിലയിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും നശിപ്പിച്ചു. പള്ളിത്തോട്ടം കൗൺസിലറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പി.ഡി.പി.പി ആക്ട് പ്രകാരം പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ് ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, പ്രകാശ്, എസ്.സി.പി.ഒ മാരായ ജഗദീഷ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |