SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

വലഞ്ഞ് ക്ഷീരകർഷകർ, ചൂടിൽ കറവ വറ്റി

cow
ക്ഷീര

കൊല്ലം: പൊള്ളുന്ന വേനലിൽ പരിപാലനചെലവ് മൂന്നിരട്ടിയാവുകയും പാൽ ഉത്പാദനം കുറയുകയും ചെയ്തതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. പശു ഫാമുകളിൽ താപനില ഉയരാതെ സൂക്ഷിക്കാൻ ഹെവി ഡ്യൂട്ടി എക്സ്ഹോസ്റ്റ് ഫാനും തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ വെള്ളം സ്‌പ്രേ ചെയ്യുന്ന സ്‌പ്രിൻക്ലർ സ്ഥാപിക്കാനും വലിയ തുക ചെലവാക്കിയിട്ടും 20 ശതമാനത്തോളം പാൽ ഉത്പാദനം കുറഞ്ഞിട്ടുണ്ടെന്ന് കർഷകർ പറയുന്നു.

എന്നാൽ ഇത്തരം സൗകര്യങ്ങളില്ലാത്ത സാധാരണ തൊഴുത്തുകളിൽ പശുക്കളെ അടുത്തടുത്ത് കെട്ടിയിടുമ്പോൾ ചൂട് വർദ്ധിക്കുകയും പാൽ ഉത്പാദനം പകുതിയോളം കുറയുകും ചെയ്യുന്നു. പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്.എൻ.എഫ്, ലാക്‌ടോറോസ് എന്നിവയും കുറയുന്നു. കനത്ത ചൂടിനും ജലദൗർഭല്യത്തിന് പുറമെ, കാലിത്തീറ്റ വില അനുദിനം വർദ്ധിക്കുന്നതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.

പെല്ലറ്റ് തീറ്റ 50 കിലോയുടെ ഒരു ചാക്കിന് 25 രൂപയാണ് വർദ്ധിച്ചത്. ഒരുമാസം മുമ്പ് 1,300 രൂപയായിരുന്ന പെല്ലറ്റിന് ഇപ്പോൾ 1,325 രൂപയായി. കിലോയ്ക്ക് 45 ആയിരുന്ന പരുത്തിക്ക് 48 രൂപയായി. ഒരു പശുവും കിടാവും മാത്രമുള്ള ഇടത്ത് രണ്ടാഴ്ചപോലും ഇത് തികയാത്ത സ്ഥിതിയാണ്. നിലവിൽ ഒരു ലിറ്റർ പാലിന് സൊസൈറ്റികളിൽ നിന്ന് 40 രൂപയാണ് കുറഞ്ഞത് ലഭിക്കുന്നത്. എന്നാൽ, ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ ഒരുദിവസം കുറഞ്ഞത് 60 രൂപയോളം മുടക്കണമെന്നാണ് ക്ഷീര കർഷകർ പറയുന്നത്.

പാൽ ഉത്പാദനം കുറഞ്ഞു

 ചൂടുള്ള സമയത്ത് തുറസായ സ്ഥലത്ത് മൃഗങ്ങളെ മേയിക്കാൻ വിടരുത്

 ഉദയത്തിന് മുമ്പും അസ്തമനത്തിന് ശേഷവും കൂടുതൽ തീറ്റ നൽകണം

 പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം
 പ്രതിദിനം 60 ലിറ്റർ വെള്ളം നൽകണം
 തൊഴുത്തിലെ ചൂട് കുറയ്ക്കണം

 ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുക

താത്കാലികാശ്വാസം വൈക്കോൽ

300-320 രൂപ വരെയായിരുന്ന ഒരുകെട്ട് (25-30 കിലോ) വൈക്കോലിന്റെ വില 250 രൂപയായി താഴ്ന്നു. അതുപോലെ തന്നെ 32 രൂപയായിരുന്ന പിടിക്കച്ചിക്ക് ( ചെറിയകെട്ട്) 26 രൂപയാണ് ഈടാക്കുന്നത്. സീസണായതോടെയാണ് വില കുറഞ്ഞത്. പ്രാദേശികമായി വിലയിൽ വ്യത്യാസമുണ്ടാകാം. എന്നാൽ ഏപ്രിൽ മാസം കഴിയുന്നതോടെ വില വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് മൊത്തവിൽപ്പനക്കാർ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ 400 രൂപവരെ എത്തിയെന്നും വിൽപ്പനക്കാർ പറയുന്നു.

പാൽ കുറഞ്ഞതോടെ രണ്ടുനേരം കറന്നുകൊണ്ടിരുന്നത് ഒരു നേരമാക്കി. തീറ്റയെടുക്കാനും മടിയാണ്. കഴിഞ്ഞ തവണ വേനൽസമയത്ത് പാൽ സൊസൈറ്റി വഴി സബ്സിഡി ലഭിച്ചിരുന്നു.

ചന്ദ്രിക, ക്ഷീര കർഷക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL