SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി  ഒരാൾക്ക് പരിക്ക്

acdt
ചങ്ങനാശേരി മതുമൂലയിൽ കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറിയ നിലയിൽ

ചങ്ങനാശേരി: മതുമൂലയിൽ കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി അപകടത്തിൽ ഒരാൾക്ക് പരിക്ക്. തട്ടുകട ജീവനക്കാരനായ ഷണ്മുഖന് ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് എത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം നഷ്ടമായ കാർ എതിർദിശയിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈദ്യുതി പോസ്റ്റിന് ഇടയിലൂടെയാണ് തട്ടുകടയിലേക്ക് കാർ ഇടിച്ചുകയറിയത്. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്. ഇയാൾക്ക് പരിക്കില്ല. ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL