SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.29 AM IST

അന്തർ സംസ്ഥാന നഴ്സിംഗ് ശില്പശാല

silppashala-

കുന്നത്തുകാൽ: കാരക്കോണം ഡോ.സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് നഴ്സിംഗ് വിഭാഗം സംഘടിപ്പിച്ച അന്തർ സംസ്ഥാന നഴ്സിംഗ് ശില്പശാലയുടെ സമാപന സമ്മേളനം കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രാർ ഡോ.സോണാ പി.എസ് ഉദ്ഘാടനം ചെയ്‌തു.

കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം അദ്ധ്യക്ഷനായ സമ്മേളനത്തിൽ പി.ആർ.എസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഭാസുര ചന്ദ്രചൂഢ് മുഖ്യപ്രഭാഷണം നടത്തി. കുഴിത്തുറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ആഡിലിൻ ഷിനിജ,എ.ആർ. സുശീൽ എന്നിവർ സംസാരിച്ചു. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് നഴ്സിംഗ് എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ.പ്രേമലത സ്വാഗതവും നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.സുജ ബേബി നന്ദിയും പറഞ്ഞു.

സർക്കാർ ലാ കോളേജ് പ്രൊഫസർ ഡോ.മനോജ് കൃഷ്ണ,തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.വത്സല,കാരക്കോണം മെഡിക്കൽ കോളേജ് ഫോറൻസിക്ക് മെഡിസിൻ വകുപ്പ് മേധാവി ഡോ.കെ.ശ്രീകുമാരി,നഴ്സിംഗ് കോളേജ് പ്രൊഫസർ അജിലരാജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL