SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

വാഴക്കുളം പൈനാപ്പിൾ രണ്ടാം വട്ടവും ഭദ്രമായി ദുബായിലെത്തി

dubai

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെയിലും വാഴക്കുളം പൈനാപ്പിൾ അഞ്ചുദിവസം വൈകി കപ്പൽ മാർഗം കേടുപാടില്ലാതെ ദുബായിലെത്തി. രണ്ടാം കയറ്റുമതിയും വിജയമായതോടെ കർഷകർ ഹാപ്പി.

കഴിഞ്ഞ 22ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ 28ന് ദുബായ് ജബേൽ അലി തുറമുഖത്ത് എത്തേണ്ടിയിരുന്നതാണ്. യുദ്ധം മൂലം അടച്ചിട്ടിരുന്ന തുറമുഖം തുറന്നതോടെ ഇന്നലെ രാവിലെ കപ്പൽ തീരത്തണഞ്ഞു. കണ്ടെയ്‌നറിലെ പൈനാപ്പിൾ പഴുത്തു തുടങ്ങിയെന്നും കേടുപാടില്ലെന്നും ദുബായിലെ പ്രതിനിധി അറിയിച്ചെന്ന് കർഷകൻ പവൽ കെ. എൽദോ കേരളകൗമുദിയോട് പറഞ്ഞു. ഒരാഴ്ച കൂടി ഇത് കേടുകൂടാതിരിക്കും.

കയറ്റുമതിക്കായി പറിച്ചപ്പോൾ പായ്‌ക്ക് ചെയ്‌ത് സൂക്ഷിച്ചിരുന്ന പൈനാപ്പിളും ഇന്നലെ പരിശോധിച്ച് കേടില്ലെന്ന് ഉറപ്പാക്കിയെന്ന് പൈനാപ്പിൾ ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. മായ പറഞ്ഞു.

കൂത്താട്ടുകുളം ആറൂരിലെ തോട്ടത്തിൽ നിന്നാണ് ആറ് ടൺ പൈനാപ്പിൾ തിരുപ്പൂരിലെ ബ്ളാക്ക് ബോക്‌സ് കമ്പനിയാണ് കയറ്റുമതി നടത്തിയത്. രണ്ടാമത്തെ കയറ്റുമതിയും വിജയിച്ചതിനാൽ കൂടുതൽ കരാറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. 20 ദിവസം വരെ കേടാകാത്ത പ്രത്യേകയിനം പൈനാപ്പിൾ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചാണ് കയറ്റുമതിക്ക് ഉപയോഗിച്ചത്. പോൾ എൽദോ, സാബു വർഗീസ്. പവൽ കെ. എൽദോ എന്നിവരുടെ തോട്ടത്തിലാണ് കൃഷി ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, PINEAPPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360