SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ഗൃഹപ്രവേശന ചടങ്ങിന് മണിക്കൂറുകൾ ശേഷിക്കെ വീട്ടുടമ ഷോക്കേറ്റ് മരിച്ചു

ph-1

കണ്ണൂർ: ഗൃഹപ്രവേശന ചടങ്ങ് നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വീട്ടുടമ ഷോക്കേറ്റ് മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി ഹൗസിലെ രാജേഷ് (52) ആണ് മരണമടഞ്ഞത്. അഞ്ചാംപീടിക ഉജാല റോഡിലെ പുതുതായി നിർമ്മിച്ച കൊമ്പൻ ഹൗസിൽ ഞായറാഴ്ച രാത്രി 10.15 ഓടെയായിരുന്നു സംഭവം.

ഇന്നലെ നടക്കേണ്ടിയിരുന്ന ഗൃഹപ്രവേശനത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കിടെ വീടിനോട് ചേർന്ന ഷെഡിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. രാജേഷിനെ ഉടൻ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊടിക്കുണ്ട് രാമതെരുവിലെ രാഘവന്റെയും രാധയുടെയും മകനാണ് പെയിന്ററായ രാജേഷ്. ഭാര്യ: ശ്രീജ. മകൻ: ആദിത്ത്. സഹോദരങ്ങൾ: മഹേഷ്, ഷൈനി, രേഖ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA