കൊച്ചി: കേരളകൗമുദി എക്സൈസ്, പൊലീസ് വകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പരിപാടി ബോധപൗർണമി ഇന്ന് ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിൽ നടക്കും. രാവിലെ പത്തിന് എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി. രാജ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ കല്യാണി ശ്രീകുമാർ അദ്ധ്യക്ഷയാകും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ സെയിൽസ് മാർക്കോസ് ബ്രിസ്റ്റോ ആശംസ നേരും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതം ആശംസിക്കും. ചൈത്രം ഇമോഷണൽ സപ്പോർട്ട് സെന്റർ ഭാരവാഹി കെ.കെ. സുനിൽ കുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിക്കും.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗത്തിൽ വൻ വർദ്ധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളകൗമുദി പൊലീസ്, എക്‌സൈസ്, വിദ്യാലയങ്ങൾ, കലാലയങ്ങൾ എന്നിവയുമായി ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ബോധപൗർണമി സംഘടിപ്പിക്കുന്നത്. ഇതിനോടകം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും നൂറുകണക്കിന് വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, പ്രതിജ്ഞയെടുക്കൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബോധപൗർണമി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |