SignIn
Kerala Kaumudi Online
Tuesday, 29 September 2020 1.16 AM IST

ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ihrd

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള‌ള അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 11 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കടുത്തുരുത്തി (04829-264177), 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280), 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂർ (04865-253010, 8547005072), നെടുങ്കണ്ടം(04868-234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം.

അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖേന ലഭ്യമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDUCATION, IHRD, EDUCATION, DEGREE PG SEAT, ALL KERALA
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.