SignIn
Kerala Kaumudi Online
Monday, 26 October 2020 1.09 PM IST

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി

karipur-airport

മലപ്പുറം: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്‌സി കാർ തടഞ്ഞു നിർത്തിയാണ് തട്ടിക്കൊണ്ടു പോയത്. കുറ്റ്യാടി സ്വദേശിയായ റിയാസിനെയാണ് തട്ടിക്കൊണ്ടു പോയത്. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവർ അഷ്‌റഫാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം നടന്നത്. അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വച്ചാണ് പിന്തുടർന്നെത്തിയ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവസ്ഥലത്ത് നാട്ടുകാർ കൂടിയതോടെ ഗുണ്ടാസംഘം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊണ്ടോട്ടി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KARIPUR AIRPORT, RIYAS;, GOLD SMUGGLING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.