പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 561 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്ന് വന്നവരും, 559 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,71,337 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,63,754 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 1210 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 162084 ആണ്. ജില്ലക്കാരായ 8197 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ ആറു പേർ
ഇന്നലെ മരിച്ചു
1) തോട്ടപ്പുഴശേരി സ്വദേശി (58) 1
2) ആറന്മുള സ്വദേശി (60)
3) അയിരൂർ സ്വദേശി (93)
4) പത്തനംതിട്ട സ്വദേശി (39)
5) കല്ലൂപ്പാറ സ്വദേശി (72)
6) തിരുവല്ല സ്വദേശി (52)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |