പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 71-ാം ജന്മദിനാശംസകൾ നേർന്ന് ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റി ആശംസാ കാർഡുകൾ അയച്ചു. മണ്ഡലം പ്രസിഡന്റ് ജി. മനോജ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സേവാ സമർപ്പൺ അഭിയാൻ മണ്ഡലം കോ ഇൻചാർജ് എ.ആർ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാവുങ്കൽ, ആശ ഹരികുമാർ, കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത് ബാലഗോപാൽ എന്നിവർ സംസാരിച്ചു.