മല്ലപ്പള്ളി : മല്ലപ്പള്ളി ടൗണിൽ അപകടം തുടർക്കഥയാകുന്നു. തിങ്കളാഴ്ച വൈകിട്ട് വലിയപാലത്തിനു സമീപം ഓട്ടോറിക്ഷയും തടി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം ഇതേ പാലത്തിനു സമീപം കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. വീതി കുറഞ്ഞ പാലത്തിൽ സ്ഥാപിക്കേണ്ട സൂചന ബോർഡുകളുടെ അഭാവം വാഹനങ്ങൾ തമ്മിൽ ഉരസുന്നതിനും അപകടത്തിനും സ്ഥിരം കാരണമാകാറുണ്ട്.