പത്തനംതിട്ട : ആറാമത് സ്പോർട്ട് യോഗാ ജില്ലാ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ലതാകുമാരി ഉദ്ഘാടനം ചെയ്തു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീശ് ബാബു അദ്ധ്യക്ഷയായി, പ്രൊഫ. എം. കെ. മധുസൂധനൻ, ബാബു കൂടത്തിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.അശോകൻ, വി.എസ്. ഈശ്വരി, ഗ്രേസി മാത്യൂ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എം.ജി. ദിലീപ് സ്വാഗതവും യോഗ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീജേഷ് വി കൈമൾ നന്ദിയും പറഞ്ഞു. സമാപന സമ്മേളനവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും യോഗ അസോസിയേഷൻ ജില്ലാ ചെയർമാൻ പ്രൊഫ. ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. എസ്.വി.സുബിൻ മുഖ്യപ്രഭാഷണം നടത്തി, സി.എൽ.മോഹനൻ, മിനി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ അംഗം റീജിനോൾഡ് നിരിക്ഷകനായി. സംസ്ഥാന ചാമ്പ്യൻഷിപ്പ് മലപ്പുറം ജില്ലയിലെ തിരൂരിൽ ഒക്ടോബർ 9, 10 തീയതികളിൽ നടക്കും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |