പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷൻ ജില്ലയിലെ വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച വിജിലന്റ് ഗ്രൂപ്പ് വാരാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. 11 വരെയാണ് വാരാചരണം.
കുടുംബശ്രീ സ്റ്റേറ്റ് ജനറൽ പ്രോഗ്രാം മാനേജർ വി.സിന്ധു മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ മാനസിക സാമൂഹിക സംരക്ഷണവും കൊവിഡ് കാലത്തെ വെല്ലുവിളികളും എന്ന വിഷയത്തിൽ നിള ഫൗണ്ടേഷൻ സ്ഥാപകയും സോഷ്യൽ കോച്ചുമായ എസ്. സലീനാബീവി വിഷയാവതരണം നടത്തി. ജില്ലാ ജനറൽ പ്രോഗ്രാം മാനേജർ പി.ആർ.അനുപ, സ്‌നേഹിതാ കൗൺസിലർ ജിജി പി.ജോയി എന്നിവർ സംസാരിച്ചു.