തൃക്കാക്കര: പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി എക്സ്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ചു ലഹരിവിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കും. 13 മുതൽ 16 വരെയുള്ള തീയതികളിൽ ആണ് ക്ലാസുകൾ. ബുധനാഴ്ച രാവിലെ വാഴക്കുളത്തും ഉച്ചകഴിഞ്ഞു 2ന് കൂത്താട്ടുകുളം നഗരസഭയിലെ അംബേദ്കർ കോളനിയിലും വ്യാഴാഴ്ച കാലടി മരോട്ടിച്ചോട് കോളനിയിലും വെള്ളിയാഴ്ച മഞ്ഞല്ലൂർ മണിയന്തടം കോളനിയിലും ആണ് ക്ലാസുകൾ നടത്തുന്നത്. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |