കൊച്ചി : പട്ടിക ജാതി, പട്ടിക വർഗ സർക്കാർ ഫണ്ട് വകമാറ്റി ചിലവഴിക്കുന്നതിനെതിരെയും യഥാർത്ഥ ഗുണഭോക്താക്കൾക്ക് ഗുണം ലഭിക്കാതെ അനർഹർ തട്ടിയെടുക്കുന്നതിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനതാ ദൾ യുണൈറ്റഡ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈയേറ്റ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത, ഭവന രഹിതർക്ക് പാർപ്പിട സൗകര്യം ഒരുക്കാൻ സർക്കാർ ശ്രമിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൊച്ചിയിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റായി അഡ്വ സി ഭാസ്‌കരനെ തിരെഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ അഡ്വ.സി.ഭാസ്‌കരൻ, ജനറൽ സെക്രട്ടറി പി.ശശികുമാർ, ജില്ലാ പ്രസിഡന്റ് സി.സുചീന്ദ്രൻ എന്നിവർ പങ്കെടുത്തു.