SignIn
Kerala Kaumudi Online
Thursday, 19 September 2024 1.55 AM IST

മലയോരങ്ങളിൽ കനത്ത മഴ; മണ്ണിടിച്ചിൽ ഭീഷണി

Increase Font Size Decrease Font Size Print Page

കാസർകോട്: ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ കനത്ത മഴയിൽ കുന്നിടിച്ചിൽ ഭീഷണി. പലയിടത്തും വെള്ളക്കെട്ടുകൾ. രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെസ്റ്റ് എളേരി ഈസ്റ്റ് എളേരി, ബളാൽ, പനത്തടി പഞ്ചായത്തുകളിലാണ് കനത്ത മഴയിൽ ജനങ്ങൾ ഭീതിയിലായത്.

തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാദ്ധ്യത ഉള്ള മാലോത്ത് വില്ലേജിൽ കൊന്നക്കാട്, കൂളിമട പ്രദേശത്തെ രണ്ട് കുടുബങ്ങളെയാണ് അടുത്തുള്ള ബന്ധുവീട്ടിലേക്കു മാറ്റിപാർപ്പിച്ചത്. രാജന്റെയും സതീഷിന്റെയും കുടുംബങ്ങളെയാണ് മാറ്റിയത്. വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ്എളേരി, ബളാൽ പഞ്ചായത്തുകളിൽ വൈകീട്ട് 6.15 ന് ആരംഭിച്ച മഴ രാത്രി വൈകിയും തുടരുകയാണ്. കനത്ത മഴയിൽ ചെറുപുഴ-ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറുപുഴ-ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ക്ഷീരോൽപാദക സഹകരണ സംഘത്തിന് സമീപമാണ് വെള്ളക്കെട്ട് ഉണ്ടായത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധമാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ടെങ്കിലും യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളരിക്കുണ്ട് താലൂക്ക് പ്രദേശത്ത് ശക്തമായ മഴ പെയ്യുകയാണ്. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KASARGOD, MAZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.