കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വനിതാവിംഗിന്റെ നേതൃത്വത്തിലുള്ള ഭവനം സാന്ത്വനം പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം നാളെ നടക്കും. നോർത്ത് പറവൂർ കരുമാലൂരിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം സംസ്ഥാന ജനറൽസെക്രട്ടറി രാജു അപ്‌സര നിർവഹിക്കും. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്ബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, ശ്രീജ ശിവദാസ്, ജില്ല പ്രസിഡന്റ് സുബൈദ നാസർ,സിനിജറോയ്,സുനിതവിനോദ് തുടങ്ങിയവരും പങ്കെടുക്കും.