SignIn
Kerala Kaumudi Online
Thursday, 19 September 2024 8.52 AM IST

'ഓപ്പറേഷൻ ഏലാച്ചി', കൃത്രിമ കളർ ചേർത്ത ഒന്നരടൺ ഏലയ്ക്ക പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page
elam

രാജാക്കാട്: രാജാക്കാട് കുത്തുങ്കൽ മേഖലകളിൽ ഏലം ഡ്രയറുകളിൽ നടത്തിയ പരിശോധനയിൽ കൃത്രിമ കളർ ചേർത്ത ഒന്നര ടൺ ഏലക്ക പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും സ്‌പൈസസ് ബോർഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏലക്കയുടെ നിറം വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷൻ ഏലാച്ചി' എന്ന പേരിൽ ഭക്ഷ്യ സുരക്ഷ വിഭാഗവും സ്‌പൈസസ് ബോർഡും ഡെയറുകളിൽ സംയുക്ത പരിശോധന നടത്തിയത് രാജാക്കാടുള്ള 2 ഡെയറുകളിൽ നിന്നായി കളർ ചേർത്ത 100 കിലോയോളം ഏലക്ക പിടിച്ചെടുത്ത് നശിപ്പിച്ചു ഇവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കി കുത്തുങ്കലിനു സമീപമുള്ള ഡയറിൽ നടത്തിയ പരിശോധനയിൽ കൃത്രിമ കളർ ചേർത്ത ഒരുടണ്ണിലധികം ഏലയ്ക്ക കണ്ടെത്തി കുത്തുങ്കലിലെ ഏലം ഡ്രയർ നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസർമാരായ എം.എൻ ഷംസിയ ആൻമേരി ജോൺസൺ, സ്‌പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ രങ്കനാഥൻ അയ്യർ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രയറുകളിൽ പരിശോധന നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.