കോട്ടയം : കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. നാമമാത്ര സർവീസുകൾ മാത്രമാണ് ഇന്നലെ നടത്തിയത്. ഓഫീസ് ജീവനക്കാരും മറ്ര് തൊഴിലാളികളുമാണ് ഇന്നലെ ഏറ്റവും അധികം ബുദ്ധിമുട്ടിയത്. ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസ് നടത്തിയതിലധികവും. കൊവിഡ് ഇളവുകൾക്ക് ശേഷം ജില്ലയിൽ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ്. നഷ്ടത്തിലോടിയിരുന്ന കെ.എസ്.ആർ.ടി.സിയ്ക്ക് രണ്ട് ദിവസത്തെ പണിമുടക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ബസ് സർവീസ് നടത്തിയാൽ സമരാനുകൂലികൾ പ്രതിഷേധിക്കുമെന്നതിനാൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണവും ബസ് സ്റ്റാൻഡിലുണ്ടായിരുന്നു. ടി.ഡി.എഫും,എ.ഐ.ടി.യു.സിയുമാണ് ഇന്നലെ സമരം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |